Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vatican Citty

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വേ​ർ​പാ​ടി​ന് ഒ​രു വ​ർ​ഷം

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​സ​​​​ഭ​​​​യെ 12 വ​​​​ർ​​​​ഷം ന​​​​യി​​​​ച്ച ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യി​​​​ട്ട് ഇ​​​​ന്ന് ഒ​​​​രു​​​​വ​​​​ർ​​​​ഷം. ദീ​​​​പ്ത​​​​മാ​​​​യ ആ ​​​​സ്മ​​​​ര​​​​ണ​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്നി​​​​ൽ ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​നി​​​​ലും റോ​​​​മി​​​​ലും ജ​​​​ന്മ​​​​നാ​​​​ടാ​​​​യ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലും വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന റോ​​​​മി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യ പ​​​​ള്ളി​​​​യി​​​​ലെ പൗ​​​​ളി​​​​ൻ ചാ​​​​പ്പ​​​​ലി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ജ​​​​പ​​​​മാ​​​​ല​​​​യും ആ​​​​റി​​​​ന് പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും തു​​​​ട​​​​ർ​​​​ന്ന് ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം വാ​​​​യി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ചാ​​​​പ്പ​​​​ലി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്ത്, ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും റോ​​​​മ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​യാ​​​​യ മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ദ്ഭു​​​​ത തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ ബ​​​​ഹു​​​​മാ​​​​നാ​​​​ർ​​​​ഥം സ്മാ​​​​ര​​​​ക​​​​ഫ​​​​ല​​​​കം അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്യും.

ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​ക്കു​​​​റി​​​​ച്ചു വ​​​​ത്തി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ഇ​​​​ന്നു പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കും. 26 മി​​​​നി​​​​റ്റ് ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ, ഇം​​​​ഗ്ലീ​​​​ഷ്, സ്പാ​​​​നി​​​​ഷ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണു ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക, ആ​​​​ത്മീ​​​​യ, വി​​​​ദ്യാ​​​​ഭ്യാ​​​​സ പാ​​​​ര​​​​മ്പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ സ്കോ​​​​ളാ​​​​സ് ഒ​​​​ക്കു​​​​റെ​​​​ന്തെ​​​​സ് എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ​​​​മു​​​​ത​​​​ൽ റോം ​​​​ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സെ​​​​മി​​​​നാ​​​​ർ, ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​ക​​​​ൾ നേ​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​ത്യേ​​​​ക സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി എ​​​​ന്നി​​​​വ ഇ​​​​തി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

Latest News

Corehub Up